എരമംഗലം : ശനിയാഴ്‌ച കാസർകോടു മുതൽ തിരുവനന്തപുരം വരെ ‘ഇനിയും സഹിക്കണോ, ഈ കേന്ദ്ര അവഗണന’ മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ. നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ മേഖലാ ജാഥകൾ സമാപിച്ചു. ഡി.വൈ.എഫ്.ഐ. വെളിയങ്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.എം. റാഫി ജാഥാനായകനും ഹരിത അശോക് വൈസ് ക്യാപ്റ്റനും എൻ. നൗഫീഖ് മാനേജറുമായി നടത്തിയ കാൽനടജാഥ പൂക്കൈതയിൽനിന്ന് തുടങ്ങി തണ്ണിത്തുറയിൽ സമാപിച്ചു ഡി.വൈ.എഫ്.ഐ. സംസ്ഥാനകമ്മിറ്റിയംഗം പി. മുനീർ ഉദ്‌ഘാടനംചെയ്തു.
ടി.എം. സിദ്ദീഖ്, എൻ.കെ. ഹുസൈൻ, പി.എം. ആറ്റുണ്ണി തങ്ങൾ, കെ.പി. സുകേഷ് രാജ്, കെ.വി. സനോജ്, ഐ.പി. മഹ്‌റൂഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ചെറുവായ്ക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി. രാഹുൽ നായകനായി നടത്തിയ കാൽനടജാഥ നാഗരിക റോഡിൽനിന്ന് തുടങ്ങി കുണ്ടുകടവ് ജങ്ഷനിൽ സമാപിച്ചു. സി.പി.എം. ചെറുവായിക്കര ലോക്കൽസെക്രട്ടറി എ. അബ്‌ദുറഹ്‌മാൻ ഉദ്‌ഘാടനംചെയ്തു.
കർഷകസംഘം സംസ്ഥാനകമ്മിറ്റിയംഗം രജീഷ് ഊപ്പാല, ബിൻസി ഭാസ്കർ, സി.പി. അഭിലാഷ്, ജിഷ്‌ണു, നന്ദന സുനേഷ്, ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു. ഈഴുവത്തിരുത്തി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി. ശരജിത്ത് നായകനായ കാൽനടജാഥ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രേട്ടറിയറ്റംഗം അഡ്വ. ബിൻസി ഭാസ്കർ ഉദ്ഘാടനംചെയ്തു. കെ. ദിവാകരൻ, വർഷ പ്രബീഷ്, സി. ജിതിൻ എന്നിവർ പ്രസംഗിച്ചു.
സമാപന പൊതുസമ്മേളനം ഷിനീഷ് കണ്ണത്ത് ഉദ്ഘാടനംചെയ്തു.