പൊന്നാനി : ‘അവകാശധ്വംസനങ്ങളോട് സന്ധിയില്ല’ എന്ന മുദ്രാവാക്യമുയർത്തി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന സമരജാഥ പൊന്നാനിയിൽ സമാപിച്ചു.
സമാപന സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് ഉദ്ഘാടനംചെയ്തു.
കുടിശ്ശികയുള്ള ആറു ഗഡു ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പോരായ്മകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 24-ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായാണ് സമരജാഥ സംഘടിപ്പിച്ചത്.
ജില്ലാ വൈസ് പ്രസിഡന്റ് പി. ചേക്കുട്ടി അധ്യക്ഷത വഹിച്ചു. എസ്.ഇ.യു. സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ മുഖ്യപ്രഭാഷണം നടത്തി.
പി.പി. യൂസുഫലി, സി.എം. യൂസുഫ്,ടി.എ. മജീദ്, യു. മുനീബ്, പി.കെ. അഷ്‌റഫ്, ഷബീർ, മഹമൂദ്, ടി.കെ. അബ്ദുൽ ഗഫൂർ, വി.എസ്. പ്രമോദ്, എം.ടി. വേണു എന്നിവർ പ്രസംഗിച്ചു.