പൊന്നാനി : തീരദേശത്തെ റോഡുകൾക്ക് അനുവദിച്ച ഫണ്ട് വക മാറ്റി ചെലവഴിച്ചതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാർബർ എക്‌സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചു.

തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്നതിനുവേണ്ടി അനുവദിച്ച ഒന്നരക്കോടി രൂപയാണ് ഈഴുവത്തിരുത്തി കുറ്റിക്കാട് കുമ്പളത്ത്പടി റോഡ് നവീകരിക്കാനായി വക മാറ്റി ചെലവഴിക്കുന്നതിന് അനുമതി നൽകിയത്.

കർമ റോഡിന്റെ നിലവാരം ഉയർത്തുന്നതിനു വേണ്ടിയാണെന്ന ഉത്തരവാണ് നൽകിയതെങ്കിലും കർമ്മ റോഡുമായി ഒരു ബന്ധവുമില്ലാത്ത കുറ്റിക്കാട് റോഡിനാണ് ഫണ്ട് അനുവദിച്ചതെന്ന് പ്രവർത്തകർ ആരോപിച്ചു.

തീരദേശമേഖലയിലെ ഒട്ടേറെ റോഡുകൾ അറ്റകുറ്റപ്പണികൾ നടത്താതെ തകർന്നുകിടക്കുമ്പോഴാണ് തീരദേശമേഖലയ്ക്ക് അനുവദിച്ച ഒന്നരക്കോടിയോളം രൂപ വക മാറ്റി ചെലവഴിക്കാൻ തുറമുഖ വകുപ്പ് ഭരണാനുമതി നൽകിയത്.

എച്ച്. കബീർ, എം. മൊയ്തീൻ, എസ്. മുസ്തഫ, അഷ്‌കർ പുതുപൊന്നാനി, യു. മനാഫ്, ബാഷ അഴീക്കൽ, എച്ച്. മനാഫ്, പി. അറഫാത്ത്, സി. സമീർ, എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *