വെളിയൻകോട്: വെളിയൻകോട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് +2 വിന് അനുവദിച്ച അധിക ബാച്ചിന് മലപ്പുറം ജില്ല പഞ്ചായത്ത് നിർമിക്കുന്ന പുതിയ ക്ലാസ്സ്‌ റൂമുകളുടെ പ്രവൃത്തി ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഇ സിന്ധു നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ എ. കെ സുബൈർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പൊന്നാനി എ ഇ ഒ ഷോജ ടീച്ചർ, വെ ളിയൻകോട് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈത് പുഴക്കര, ബ്ലോക്ക് മെമ്പർ അജയൻ, പി ടി എ പ്രസിഡന്റ്‌ നിഷിൽ, എസ് എം സി ചെയർമാൻ ഗഫൂർ എ ടി, പൂർവ വിദ്യാർത്ഥി ചെയർമാൻ ഉമ്മർ പാടത്തക്കയിൽ, അശോകൻ, രഘു മാസ്റ്റർ,തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു പ്രിൻസിപ്പൽ നൂർ മുഹമ്മദ്‌ സ്വാഗതവും ഹെഡ്മിസ്ട്രെസ് രാധിക ടീച്ചർ നന്ദിയും പറഞ്ഞു

Related Post

Leave a Reply

Your email address will not be published. Required fields are marked *