പൊന്നാനി: ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കേണ്ട ഭരണകൂടങ്ങളാൽ തന്നെ രാജ്യത്ത് ഭരണഘടന മൂല്യങ്ങൾ അക്രമിക്കപ്പെടുകയാണെന്ന് പി ഡി പി സംസ്ഥാന ജനൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു.
പി ഡി പി പൊന്നാനി മണ്ഡലം കമ്മിറ്റി കുണ്ടുകടവ് സെൻ്ററിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംഗമം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, സാമൂഹ്യനീതി, ഫെഡറലിസം എന്നിവ ആക്രമിക്കപ്പെടുകയും തുരങ്കം വെക്കപ്പെടുകയും ചെയ്യുന്നുവെന്നും ‘നമ്മുടെ’ റിപ്പബ്ലിക്കിൻ്റെ അടിത്തറ തന്നെ ഇളകുകയാണെന്നും അദ്ദേഹം പറഞ്ഞു.

പി ഡി പി ജില്ലാ വൈസ് പ്രസിഡൻ്റ് അഷ്റഫ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി, മണ്ഡലം പ്രസിഡൻ്റ് ഇസ്മായീൽ പുതുപൊന്നാനി, സംസ്ഥാന, ജില്ലാ കൗൺസിൽ അംഗങ്ങളായ എം. എ അഹ്മദ് കബീർ, എം മൊയ്തുണ്ണി ഹാജി, കുമ്മിൽ അബ്ദു, മണ്ഡലം നേതാക്കളായ, ഫവാസ് പുറങ്ങ് എന്നിവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി നിഷാദ് ചങ്ങരംകുളം സ്വാഗതവും പി.വി. ഏന്തീൻ കുട്ടി മാരാമുറ്റം നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *