പൊന്നാനി : പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിനു കീഴിൽ പുതുതായി അനുവദിച്ച മുൻഗണന റേഷൻ കാർഡുകളുടെ വിതരണോദ്ഘടാനം പി നന്ദകുമാർ MLA നിർവഹിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും . ഓൺലൈൻ ആയി ലഭിച്ച അപേക്ഷകളിൽ 566 പേർക്കും, നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളിൽ 134 പേർക്കും ഉൾപ്പെടെ 700 മുൻഗണന റേഷൻ കാർഡുകൾ അടുത്ത ഘട്ടത്തിൽ വിതരണം ചെയ്യും.
പൊന്നാനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എടപ്പാൾ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ MP ഷീന അധ്യക്ഷയായി. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ പൊന്നാനി നഗരസഭ വാർഡ് കൗൺസിലർമാരായ ബീവി, സീനത്ത്, താലൂക് സപ്ലൈ ഓഫിസർ മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
