പൊന്നാനി: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ (JCI) പൊന്നാനി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇൻ്റിവിജ്വൽ ഡെവലപ്മെൻറ് ട്രെയിനിങ്ങിന്റെ ഭാഗമായി ഡിസിഷൻ മേക്കിങ് എന്ന വിഷയത്തിൽ പരിശീലന കളരി സംഘടിപ്പിച്ചു.
JCI സോൺ ട്രെയിനർ സുഭാഷ് നായർ ട്രെയിനിങ്ങിന് നേതൃത്വം നൽകി. JCI പൊന്നാനി ചാപ്റ്റർ പ്രസിഡൻറ് ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റിദാറഹ്മാൻ ട്രെയിനറെ പരിചയപ്പെടുത്തി.
പ്രോഗ്രാം ഡയറക്ടർ മുനീർ അബ്ദുല്ല സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഫാസിൽ നന്ദിയും പ്രകാശിപ്പിച്ചു. അമീൻ, റസീല, സിദ്ദീഖ് എന്നിവർ സംസാരിച്ചു.