പൊന്നാനി : തിരൂരിൽ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ കെ.പി.എസ്.ടി.എ. പൊന്നാനി ഉപജില്ല പ്രചാരണ കൺവെൻഷൻ തീരുമാനിച്ചു. സമ്മേളനത്തിൽ 165 പ്രതിനിധികളെ പങ്കെടുപ്പിക്കും. സംസ്ഥാന കൗൺസിലർ പി. ഹസീന ബാൻ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് സി. റഫീഖ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘കർമസാക്ഷ്യം’ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗം എം.കെ.എം. അബ്ദുൽ ഫൈസൽ പ്രകാശനം ചെയ്തു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം ദിപു ജോൺ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വനിതാഫോറം അധ്യക്ഷ പി. ശ്രീദേവി, ടി.വി. നൂറുൽ അമീൻ, കെ.എസ്.പി. സജ്‌ലത്ത്, നീതു, പി.കെ. സാം, യു. ഖാദർ കുട്ടി, പി.യു. സുധിനി, ടി. അഫീഫ് എന്നിവർ പ്രസംഗിച്ചു.