പൊന്നാനി: വലിയ ജുമുഅത്ത് പള്ളി സ്ഥാപകനായ ശൈഖ് സൈനുദീൻ മഖ്ദൂം ഒന്നാമന്റെ കാലത്ത് പള്ളിയിൽ ആരംഭിച്ച ഇസ്‌ലാമിക വൈജ്ഞാനികരംഗത്തെ പുരാതന ബിരുദമായ വിളക്കത്തിരിക്കൽ ചടങ്ങിന് വിദ്യാർഥികൾ എത്തി.
ഒതുക്കുങ്ങൽ ജാമിഅ ഇഹ്യാ ഉസുന്ന കോളേജിൽനിന്ന് ബിരുദം നേടിയ വിദ്യാർഥികളാണ് വിളക്കത്തിരിക്കാൻ എത്തിയത്.
ഇ. സുലൈമാൻ മുസ്‌ലിയാർ, മഖ്ദും മുത്തുക്കോയ തങ്ങൾ, വി. സൈദ് മുഹമ്മദ് തങ്ങൾ, ഇമാം അബ്ദുള്ള ബാഖവി, ടി.വി. അബ്ദുറഹ്‌മാൻ കുട്ടി, ഡോ. ഒ.കെ. അബ്ദുൾഗഫൂർ അസ്ഹരി, മുഹമ്മദ് പൊന്നാനി, അബ്ദുൾ ഹമീദ് എന്നിവർ പ്രസംഗിച്ചു.