പൊന്നാനി : കടവനാടിനെ കലയിലൂടെയും കളരിയിലൂടെയും അടയാളപ്പെടുത്തിയ പ്രതിഭകള്‍ക്ക് നാടിന്റെ ആദരം. കടവനാട് കൈരളി കലാസമിതി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കലയും കളരിയും കൊണ്ട് കടവനാടിനെ വാനോളമുയര്‍ത്തിയ സാന്റ് ആര്‍ട്ടിസ്റ്റ് , കലാ സംവിധായകന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കൃഷ്ണദാസ് കടവനാട് , കേരള ഫോക് ലോര്‍ അക്കാദമിയുടെ യുവ പ്രതിഭാ പുരസ്‌കാര ജേതാവ് കൂടിയായ ഷൈജു ഗുരുക്കള്‍ എന്നിവരെയാണ് ആദരിച്ചത്.
കൈരളി വായനശാല പരിസരത്ത് നടന്ന പരിപാടി പൊന്നാനി എം.എല്‍.എ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ ആര്‍ രന്‍ജിത്ത് അധ്യക്ഷനായി. റിയാസ് പഴഞ്ഞി മുഖ്യാതിഥിയായിരുന്നു. കെ. ഗോപിദാസ്, എന്‍ കെ ഹുസ്സൈന്‍ എന്നിവര്‍ സംസാരിച്ചു സതീഷ് ചെമ്പ്ര സ്വാഗതവും രാധാകൃഷ്ണന്‍ മാലാട്ടില്‍ നന്ദിയും പറഞ്ഞു.