പൊന്നാനി : ഈഴുവത്തിരുത്തി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ജനറൽബോഡി യോഗവും കുടുംബസംഗമവും ആദരിക്കൽച്ചടങ്ങും അവാർഡു ദാനവും കേരള വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ ഉദ്ഘാടനംചെയ്തു.
കെ.പി. അബ്ദുൾജബ്ബാർ, ഒ.സി. സലാഹുദീൻ, ടി.കെ. രഘു, ഖയ്യും പൊന്നാനി എന്നിവരെ ആദരിച്ചു. മർവ റഷീദ്, നയന മൂസ, അക്രം റഫീക്, ലോഹുൽ അമീൻ, എം.വി. ശ്രീധരൻ, അഷറഫ് കോക്കൂർ, ഒ.സി. സലാഹുദീൻ എന്നിവർ സംസാരിച്ചു.