വെളിയൻകോട്:  ഭവന നിർമാണ മേഖലയ്ക്ക് ഊന്നൽ നൽകി വെളിയൻകോട് ഗ്രാമപഞ്ചായത്ത് .
32,94,39,47വരവും 32,01,90,660, ചെലവും 92,48,757 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ ഫൗസിയ വടക്കേപ്പുറത്തു അവതരിപ്പിച്ചു.
 സ്ത്രീ സൗഹൃദപദ്ധതികൾ ശാരീരിക അവശതയുള്ളവർക്കായുള്ള പദ്ധതികൾ, പൊതുജനരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ കലാകായിക സംസ്കാര പദ്ധതികൾ, പട്ടിക ജാതി സൗഹൃദം, കാർഷികമേഖലകൾ, വയോജന പദ്ധതികൾ ,മത്സ്യമേഖല വികസന പദ്ധതികൾ, എന്നിവക്കായി ഫണ്ട്‌ വകയിരുത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിൻഡന്റ് ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത്സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത്, റംസി റമീസ്, സൈദ് പുഴക്കര, ജനപ്രധിനിധികളായ ഹുസൈൻ പാടത്തക്കായിൽ, റസ് ലത്ത്, പ്രിയ, ഹസീന, സെക്രട്ടറി പ്രിയദർശിനി, എന്നിവർ സംസാരിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *