എരമംഗലം: ബണ്ട് തകർന്ന് കൃഷിനാശം ഉണ്ടായ നരണിപ്പുഴ-കുമ്മിപ്പാലം പാടശേഖരത്ത് വീണ്ടും കൃഷി ഇറക്കുന്നതിനുനടപടി ആരംഭിച്ചു. തകർന്ന ബണ്ട് പുനർനിർമിച്ചാണ് പാടശേഖരത്ത് വീണ്ടും കൃഷി ഇറക്കുന്നത്. കൃഷി നടക്കുന്നതിനിടെ ഒന്നര മാസം മുൻപാണ് ബണ്ട് തകർന്ന് ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായത്. ബണ്ട് പുനർനിർമിച്ചതോടെ കഴിഞ്ഞ ദിവസം പരാടശേഖരത്തെ വെള്ളം വറ്റിക്കൽ പൂർത്തിയായി.

200 ഏക്കർ പാടശേഖരത്താണ് കൃഷി ഇറക്കുന്നത്. നടീലിനായി ‍ഞാറ്ററി തയാറാക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. കൃഷിക്കുള്ള മനുരത്ന വിത്ത് കൃഷി വകുപ്പ് സൗജന്യമായി നൽകി. കൃഷി ഇറക്കുന്നതിന് മുന്നോടിയായി ട്രാക്ടറും ടില്ലറും ഉപയോഗിച്ച് നിലം ഒരുക്കൽ ആരംഭിച്ചിട്ടുണ്ട്. 3 ആഴ്ചയ്ക്കുള്ളിൽ നടീൽ നടത്താനുള്ള തയാറെടുപ്പിലാണ് കർഷകർ.

Related Post

Leave a Reply

Your email address will not be published. Required fields are marked *