പൊന്നാനി : പൊന്നാനിയിലെ പെണ്‍ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ പൊന്നാനി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അറുപതാം വാര്‍ഷികവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പരിപാടികള്‍ കലാകാരന്‍ ശ്രീരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ആണ്‍ പെണ്‍ സൗഹൃദ സമത്വ വിദ്യാലയ പ്രഖ്യാപനം സ്‌കൂള്‍ മാനേജര്‍ സി ഹരിദാസ് നിര്‍വ്വഹിച്ചു.
സ്‌കൂളിലെ മുന്‍ പി.ടി.എ പ്രസിഡണ്ടും മികച്ച പോലീസുകാരനുള്ള കേരള ഡി.ജി.പി യുടെ ബഹുമതി ലഭിച്ച എം.വി വാസുണ്ണി, മികച്ച അഭിഭാഷകനായി തെരഞെടുത്ത ജിസണ്‍ പി. ജോസ് എന്നിവരെയും വിരമിക്കുന്ന അദ്ധ്യാപകരായ നഷ്‌റിന്‍ അബ്ദുല്‍ റഹിമാന്‍, ബീന ഗോപാല്‍, കൃഷ്ണകുമാരി എന്നിവര്‍ക്കുള്ള ഉപഹാരസമര്‍പ്പണവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും ആദരിച്ചു. നഗരസഭാ കൗണ്‍സിലര്‍ ഷാലി പ്രദീപ്, ശോഭന ടീച്ചര്‍, മാലതി ടീച്ചര്‍ ജയ വി, ആയിഷ , ഉമൈബത്ത് , എന്നിവര്‍ സംസാരിച്ചു. പി പ്രദീപ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.പി ഹമീദ് നന്ദിയും പറഞ്ഞു