പൊന്നാനി: എൽ. എസ്. എസ് , യു.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി മോഡൽ പരീക്ഷകൾ നടത്തി മാതൃകയാവുകയാണ് അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ. പൊന്നാനി സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി എ.വി ഹയർ സെക്കൻ്ററി സ്കൂൾ, മാറഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എന്നീ കേന്ദ്രങ്ങളിലാണ് മാതൃകാ പരീക്ഷകൾ സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രത്യേക ക്ലാസ്സും വീഡിയോ പ്രദർശനവും നടത്തി.
പൊന്നാനി എ.വി.ഹയർ സെക്കൻ്ററി സ്കൂളിലെ ചടങ്ങ് മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സബ് ജില്ലാ പ്രസിഡൻറ് ഇർഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ രേണുക. വി.എം പദ്ധതി വിശദീകരണം നടത്തി. സബ്ജില്ലാ സെക്രട്ടറി കെ. സുഹറ സ്വാഗതവും സബ് ജില്ലാ ജോയൻ്റ് സെക്രട്ടറി ഷീബ. എം.കെ നന്ദിയും പറഞ്ഞു.
മാറഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ മാറഞ്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിഷ വലിയ വീട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ.കെ. സരസ്വതി അധ്യക്ഷത വഹിച്ചു. കെ.എസ് ടി.എ ജില്ലാ കമ്മറ്റി മെമ്പർ പി.രഘു പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡണ്ട് പ്രസാദ് ചക്കാലയ്ക്കൽ ആശംസ അർപ്പിച്ചു. അജിത.വി.എൻ സ്വാഗതവും ഹനീഫ കെ.വി നന്ദിയും പറഞ്ഞു. ജയേഷ് .ഇ. സ് , ഗസൽ.എ, ദീപ്തി, ഷിജില, സാറാബി, മനോരമ, പ്രേമ വി എന്നിവർ നേതൃത്വം നൽകി. 712 വിദ്യാർത്ഥികൾ എൽ.എസ്. എസ് പരീക്ഷയും 514 വിദ്യാർത്ഥികൾ യു.എസ്.എസ് പരീക്ഷയും എഴുതി.

Related Post

Leave a Reply

Your email address will not be published. Required fields are marked *