Breaking
Thu. Oct 1st, 2026

പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട ‘2 പേര്‍ പിടിയില്‍; പിടിച്ചെടുത്തത് ‘305 ഗ്രാം മേത്താംഫിറ്റാമിൻ ‘പിടിയിലായത് മാറഞ്ചേരി,എറവക്കാട് സ്വദേശികൾ

എടപ്പാള്‍: പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 305ഗ്രാം മെത്താഫിറ്റാമിന്‍ പിടിച്ചെടുത്തു. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും മലപ്പുറം ഐബി യും പൊന്നാനി എക്‌സൈസ് സര്‍ക്കിളും സംയുക്തമായി നടത്തിയ വിവര ശേഖരണത്തിലും പരിശോധനയിലുമാണ് 305 ഗ്രാം മെത്താഫിറ്റമിനുമായി രണ്ട് പേരെ പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തത്.

മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയില്‍വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് മാങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിര്‍ എന്നിവരാണ് അറസ്റ്റിലായത്, മലപ്പുറം,പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മെത്താഫിറ്റാമിന്‍ മൊത്തവില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്, എക്‌സൈസ് ഇന്‍സ്പെക്ടര്‍ മാരായ നൗഫല്‍ എന്‍, ഷിജു മോന്‍ ടി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ് ) ശ്രീകുമാര്‍ സി, മുരുകന്‍, പ്രിവെന്റ്റീവ് ഓഫീസര്‍ (ഗ്രേഡ് ) പ്രമോദ്. പി. പി ഗിരീഷ്. ടി സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില്‍ദാസ് ഇ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജ്യോതി എക്‌സൈസ് ടി.വി ഡ്രൈവര്‍ പ്രമോദ് എന്നിവര്‍ ഉണ്ടായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *