Breaking
Thu. Oct 1st, 2026

കിടപ്പുരോഗികൾക്ക് സാന്ത്വനമേകാൻ..

പൊന്നാനി: കിടപ്പുരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി സൂക്ഷിച്ച് എൻ.എസ്.എസ്. വിദ്യാർഥികൾ. എ.വി. ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർഥികളാണ് തട്ടുകട നടത്തിയും പാഴ്‌വസ്തുക്കൾ വിറ്റും സമാഹരിച്ച തുകകൊണ്ട് ചക്രക്കസേര, കട്ടിൽ, എയർ ബെഡ്, വാക്കിങ് സ്റ്റിക്ക് എന്നിവ വാങ്ങി സൂക്ഷിക്കുന്നത്. സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സഹായമേകാനാണിത്.

പി. നന്ദകുമാർ എം.എൽ.എ. സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി കെ. കൃഷ്ണകുമാറിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സുരേഷ്ബാബു അധ്യക്ഷനായി. റീത്ത, ടി.എ. ഡേവിഡ്, കെ. ഷിനീഷ്, അർഷക്ക് ഷിംന, ശ്രീകല ചന്ദ്രൻ, പ്രവിത, ഡേവിഡ്, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *