പൊന്നാനി : ചമ്രവട്ടം ജങ്ഷനിലെ മേൽപ്പാലത്തിനു കീഴിലുള്ള സ്ഥലം സാമൂഹികാവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാനകമ്മിറ്റിയംഗം ടി.ഒ. വിനോദ് കുമാർ ഉദ്ഘാടനംചെയ്തു. ഡോ. വി.വി. സീജ അധ്യക്ഷതവഹിച്ചു. സി.എച്ച്. ഖലീൽ റഹ്‌മാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പുരോഗമന കലാസാഹിത്യസംഘം ഏരിയാസെക്രട്ടറി റിയാസ് പഴഞ്ഞി പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു. എൻ. മുഹമ്മദ് അഷ്‌റഫ്, എം.വി. വിനയൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഡോ. വി.വി. സീജ (പ്രസി.), കെ. ശ്രീജേഷ്, മുഹ്‌സിൻ മൊയ്തീൻ (വൈസ് പ്രസി.), സി.എച്ച്. ഖലീൽ റഹ്‌മാൻ (സെക്ര.), പി.എം. അബ്ദുൽ സലീം, ഡോ. എ.ജി. ഹരീഷ് കുമാർ (ജോ. സെക്ര.), എം.കെ. നവാസ് (ഖജാ.).വി.വി. സീജ(പ്രസി.),സി.എച്ച്. ഖലീൽ റഹ്‌മാൻ(സെക്ര.)