പൊന്നാനി: പൊന്നാനി നഗരസഭ ഹാപ്പി ഡേയ്സ് എന്ന പേരിൽ സംഘടിപ്പിച്ച ഷീപാഡ് പദ്ധതിയുടെ ഉദ്ഘാടനം വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ നിർവ്വഹിച്ചു. കടവനാട് ജി.എഫ്. യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർ വെള്ളാനി അശോകൻ അധ്യക്ഷനായി. നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ ഷീന സുദേശൻ മുഖ്യാതിഥിയായി. കൗമാരകൗമാരക്കാലത്തെ ആരോഗ്യ ശുചിത്വ പരിപാലനം എന്ന വിഷയത്തിൽ അമ്മയും കുഞ്ഞും ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്രീജ ക്ലാസെടുത്തു. പ്രശാന്ത് സ്വാഗതവും സ്‌കൂൾ പ്രധാനധ്യാപകൻ കെ ബാബുരാജ് നന്ദിയും പറഞ്ഞു.