എടപ്പാൾ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവ്വഹണത്തിൽ 2022-23 സാമ്പത്തികവർഷത്തില്‍ മഹാത്മ പുരസ്‍കാരം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും സ്വരാജ് ട്രോഫി പുരസ്‍കാരം ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ എടപ്പാൾ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും MGNREGS ജീവനക്കാരെയും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്‍ണൻ ഉപഹാരം കൈമാറി. ചെയ്‍തു. വൈസ്‍ പ്രസിഡന്റ്‍ അഡ്വ. ആർ ഗായത്രി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലിജുമോൻ എസ്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ, MGNREGS ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ജോയിന്റ്‍ ബിഡിഒ അരുൺ കൃതജ്ഞത രേഖപ്പെടുത്തി.