പൊന്നാനി : ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ഡയാലിസിസ് കേന്ദ്രം യാഥാർഥ്യമാകുന്നതോടെ കൂടുതൽ ചികിത്സാസൗകര്യം ലഭ്യമാക്കാനാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
നഗരസഭാ ഡയാലിസിസ് കേന്ദ്രത്തിന്റെ കെട്ടിടനിർമാണശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 4.4 കോടി ചെലവിൽ കേന്ദ്ര-സംസ്ഥാന പദ്ധതിയായ പി.എം.ജെ.വി.കെ.യിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുന്നത്.
ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ. അധ്യക്ഷതവഹിച്ചു. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എ.ഒ. എസ്. രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, അജീന ജബ്ബാർ, ഒ.ഒ. ഷംസു, രജീഷ് ഊപ്പാല, ഷീന സുദേശൻ, ടി. മുഹമ്മദ് ബഷീർ, സി.പി. മുഹമ്മദ് കുഞ്ഞി, മുഹമ്മദ്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.