പൊന്നാനി: പൊന്നാനി മാതൃശിശു ആശുപത്രിയിലെ നിർമാണം പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പി.നന്ദകുമാർ എം.എൽ.എ നിർവ്വഹിച്ചു. 17 ലക്ഷം ചെലവഴിച്ച് നിർമിച്ച സമ്പൂർണ്ണ സോളാർ സിസ്റ്റത്തിന്റെ ഒന്നാം ഘട്ടം, 40 ലക്ഷം ചെലവഴിച്ച് ഒരുക്കിയ ജനറേറ്റർ സിസ്റ്റം, എം.എൽ.എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തികരിച്ച 87,000 ലിറ്റർ ശേഷിയുള്ള ജലസംഭരണിയു എന്നിവയുടെ ഉദ്ഘാടനമാണ് എം.എൽ.എ നിർവഹിച്ചത്.
മാതൃശിശു ആശുപത്രിയിൽ നടന്ന ചടങ്ങിൽ പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാർ, ഒ.ഒ ഷംസു, രജീഷ് ഊപ്പാല, ഷീന സുദേശൻ, ടി. മുഹമ്മദ് ബഷീർ, മുൻ നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, നഗരസഭാ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
 .

Related Post

Leave a Reply

Your email address will not be published. Required fields are marked *