Breaking
Wed. Jul 1st, 2026

എരമംഗലം: അയിരൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക്‌ ശുദ്ധജലം ലഭ്യമാക്കുന്നതിനുവേണ്ടി അയിരൂർ ഉളിയത്തയിൽ കുഞ്ഞിമാമു മാസ്റ്റർ & ഫാമിലി സ്പോൺസർ ചെയ്ത വാട്ടർ ഫിൽറ്റർ ജില്ലാപഞ്ചായത്ത്‌ മെമ്പർ എ.കെ സുബൈറിന്റെ സാന്നിദ്ധ്യത്തിൽ ഉളിയത്തയിൽ കുഞ്ഞിമാമു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വെള്ളം കുടിക്കുവാനും ശേഖരിക്കുവാനും സൗകര്യപ്രദമായ രീതിയിൽ ആണ് ടാപ്പും അനുബദ്ധസൗകര്യങ്ങളും ഒരുക്കിയത്.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ.കെ സുബൈർ,പി.ടി.എ പ്രസിഡന്റ്‌ അൽത്താഫ്‌ ഹുസൈൻ, ഹെഡ്‌ മിസ്ട്രസ്‌ കെ സുനിത , സ്റ്റാഫ്‌ സെക്രട്ടറി എ.കെ നൗഷാദ്‌ മാസ്റ്റർ, മിനി ടീച്ചർ, എം. അനിത ടീച്ചർ, നാസർ മാസ്റ്റർ, മുഷ്താഖ്‌ അലി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *