എരമംഗലം : പ്രൊഫ. ജി. ശങ്കരപ്പിള്ള സ്‌മാരക പ്രഥമ നാടക പുരസ്കാരം ജേതാവും മംഗ്ലീഷ്, റെഡ്‌വൈൻ സിനിമകളുടെ സംവിധായകനുമായ റിയാസിന് ജന്മനാടിന്റെ ആദരം. പുരോഗമന കലാസാഹിത്യസംഘം മാറഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പനമ്പാട് എ.യു.പി. സ്‌കൂളിൽ നടന്ന റിയാസിന് ജന്മനാടിന്റെ ആദരം പരിപാടി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. രാജേഷ് പുതുക്കാട് ഉദ്ഘാടനംചെയ്തു.
കെ.പി. രാജൻ അധ്യക്ഷതവഹിച്ചു. കവി പി.പി. രാമചന്ദ്രൻ മുഖ്യാതിഥിയായി. കെ.എസ്. പ്രഭാത്, പി. മുരളീധരൻ, ലീനാമുഹമ്മദാലി, റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. മാറഞ്ചേരിയിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ നാടകഗാനങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഗാനമേളയും സംഘടിപ്പിച്ചു.