പൊന്നാനി : നഗരസഭയുടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നാൽപ്പത്തിനാലാം വാർഡിൽ പണിത ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. 23 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് ഉതകുന്ന പുതിയ പഠനസാധ്യതകൾ ഉൾക്കൊള്ളിക്കാനാവുംവിധമുള്ള സജ്ജീകരണങ്ങളോടെയാണ് അങ്കണവാടി പ്രവർത്തിക്കുക. നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഒ.ഒ. ഷംസു, ടി. മുഹമ്മദ് ബഷീർ, ഷീന സുദേശൻ, രജീഷ് ഊപ്പാല, ശിശുവികസന പദ്ധതി ഓഫീസർ ഗീത, ഷീജ എന്നിവർ പ്രസംഗിച്ചു