എടപ്പാൾ: മേൽപ്പാലത്തിൽ ബസ്സും കാറും കൂട്ടിയിടിച്ചു. കുറ്റിപ്പുറത്ത് അയിലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ബസ്സും തൃശ്ശൂരിൽ നിന്ന് വേങ്ങരയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വാഹനങ്ങളുടെ മുൻ വശം തകർന്നു. ഉച്ചയ്ക്ക് മുന്നരയോടെയായിരുന്നു സംഭവം. ചങ്ങരംകുളം എസ് ഐ സുരേഷ് ബാബു സ്ഥലത്തി വാഹനം നീക്കി ഗതാഗത തടസ്സം നീക്കി.