കടവനാട് : കടവനാട് ഗവഃഫിഷറീസ് യു.പി. സ്കൂളിൻ്റെ 97ാം വാർഷികവും പ്രധാനാധ്യാപകൻ ബാബുരാജൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവും 2024 മാർച്ച് 7 വ്യാഴാഴ്ച 5 മണിക്ക് പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനത്തിൽ നഗരസഭ വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശ്രീ. മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തും.
ചടങ്ങിൽ കടവനാടിൻ്റെ ചിത്രകാരൻ കൃഷ്ണദാസ് കടവനാട് , കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും VPS കളരിയുടെ സ്ഥാപകനുമായ ഷൈജു ആശാൻ, ദേശീയ കളരിപ്പയറ്റ് സിൽവർ മെഡൽ ജേതാവ് പ്രവീൺ PP എന്നിവരെ ആദരിക്കും. വാർഡ് കൗൺസിലർ വെള്ളാനി അശോകൻ വിരമിക്കുന്ന പ്രധാനാധ്യാപകനുള്ള സ്നേഹ സമ്മാനം സമർപ്പിക്കും. പത്ര സമ്മേളനത്തിൽ പി.ടി.എ പ്രസിഡൻ്റ് MP ഖാലിദ്, വൈ: പ്രസിഡൻ്റ് സന്തോഷ് പ്രധാനാധ്യാപകൻ ബാബുരാജൻ, സീനിയർ ടീച്ചർ ശ്രീജ. K സമദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.