എരമംഗലം: ക്ഷേമപെൻഷൻ ഏഴുമാസമായി വിതരണംചെയ്യാത്തതിലും ഗ്രാമീണറോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതിലും പ്രതിഷേധിച്ച് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ യു.ഡി.എഫ്. ജനപ്രതിനിധികളുടെ പ്രതിഷേധസമരം. പഞ്ചായത്തോഫീസിന്റെ കോണിപ്പടിയിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. ടി. മാധവൻ, അഡ്വ. കെ.എ. ബക്കർ, ഹിളർ കാഞ്ഞിരമുക്ക്, ഷിജിൽ മുക്കാല, സുലൈഖ റസാഖ്, കെ.കെ. അബ്ദുൽഗഫൂർ, എം.ടി. ഉബൈദ്, സംഗീത രാജൻ എന്നിവർ പ്രതിഷേധസമരത്തിന് നേതൃത്വംനൽകി