പൊന്നാനി : മത്സ്യമേഖലയോടുള്ള സർക്കാർ അവഗണനയ്ക്കെതിരേ ബോട്ടുടമളുടെ പ്രതിഷേധം. പണിമുടക്കിയ ബോട്ടുടമകൾ പൊന്നാനി എ.ഡി. ഓഫീസ് മാർച്ചും ധർണയും നടത്തി. കെ.എം.ആർ.എഫ്. ആക്ടിലെ കരിനിയമങ്ങൾ പിൻവലിക്കുക, ഫിഷിങ് റഗുലേഷൻ ആക്ട് ഭേദഗതി പൂർണമായും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കും മാർച്ചും ധർണയും നടത്തിയത്.
പൊന്നാനി ബോട്ട് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്തിയാസ് ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി ജോസഫ് കളപ്പുരക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ.കെ. സജ്ജാദ് അധ്യക്ഷതവഹിച്ചു. കെ.കെ. കോയ, പി. സെക്കീർ, ഫൈസൽ ബാഫഖി തങ്ങൾ, എ.കെ. ജബ്ബാർ, റംഷാദ് മാറഞ്ചേരി, സെബാസ്റ്റ്യൻ, സിബി, പോൾ, രാജു കൊല്ലം എന്നിവർ പ്രസംഗിച്ചു.