പൊന്നാനി : ഭരണഘടനയെ എങ്ങനെ തകർക്കാമെന്ന ആലോചനയാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു.വനിതാദിനത്തിന്റെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊന്നാനി മണ്ഡലം മഹിളാസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.
ഡോ. ബി. ആർ. അംബേദ്കർ രൂപകല്പനചെയ്ത ഭരണഘടനയെ എതിർത്ത സംഘപരിവാർ മനുസ്‌മൃതിയാണ് മുന്നോട്ടുവെച്ചത്. മനുസ്‌മൃതിയെ ഭരണഘടനയാക്കാനാണ് ഇന്നവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് -സുഭാഷിണി അലി പറഞ്ഞു. അഡ്വ. ഇ സിന്ധു അധ്യക്ഷതവഹിച്ചു. മന്ത്രി വി. അബ്ദുറഹ്‌മാൻ മുഖ്യാതിഥിയായി. ജില്ലാസെക്രട്ടറി വി.ടി. സോഫിയ, പി. ഇന്ദിര, ധന്യ പതിയാരത്ത് എന്നിവർ പ്രസംഗിച്ചു.