പൊന്നാനി : കേന്ദ്രസർക്കാർ കിലോയ്ക്ക് 29 രൂപ നിരക്കിൽ നൽകുന്ന ഭാരത് അരി പൊന്നാനിയിൽ വിതരണംചെയ്തു. കോട്ടത്തറ കണ്ടകുറുമ്പക്കാവ് ഭഗവതീക്ഷേത്രത്തിനു സമീപം ബി.ജെ.പി. ഇന്റലക്ച്വൽ സെൽ സംസ്ഥാന കൺവീനർ അഡ്വ. ശങ്കു ടി. ദാസ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ഗിരീഷ്‌കുമാർ അധ്യക്ഷതവഹിച്ചു. ചക്കൂത്ത് രവീന്ദ്രൻ, ഇ.ജി. ഗണേശൻ, ശശിധരൻ പനമ്പാട്, തുളസിദാസ്, സുജേഷ്, ബിന്ദു ഷൈൻ, അനീഷ്, രാമചന്ദ്രൻ, ജിനി രാജേഷ് എന്നിവർ നേതൃത്വംനൽകി. ഒന്നരമണിക്കൂറിനുള്ളിൽ 500 ബാഗ് അരിയാണ് വിറ്റത്. ഒരാൾക്ക് 10 കിലോ എന്ന രീതിയിൽ വിൽപ്പന നിജപ്പെടുത്തിയിരുന്നു.