പൊന്നാനി: പൊന്നാനി നഗരസഭ ജനകീയ ആസൂത്രണം 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോ ക്ലബ് നിർമാണത്തിന് തുടക്കമായി.
വാർഡ് പതിനഞ്ച് ചെറുവായക്കരയിൽ. പദ്ധതിയുടെ ശിലാസ്ഥാപനം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു.
20 ലക്ഷം രൂപ ചിലവിൽ ആരംഭിക്കുന്ന പദ്ധതിയിൽ വയോ ക്ലബ്, ഹെൽത്ത് ക്ലബ്, റിക്രീയേഷൻ സെന്റർ, റീഡിങ് റൂം, വിശ്രമ റൂം, പൂന്തോട്ടം, കുളം എന്നിവ ഒരുക്കും. പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യക്ഷനായി. കൗൺസിലർമാരായ എ.അബ്ദുൽ സലാം, ഷാലി പ്രദീപ്,നഗരസഭാ സെക്രട്ടറി സജിറൂൺ തുടങ്ങിയവർ പങ്കെടുത്തു.