പൊന്നാനി : സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിലെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം പൊന്നാനി സ്വദേശി ഉസ്മാന്. മത്സ്യബന്ധന രംഗത്തെ തൊഴിൽ നൈപുണ്യവും മത്സ്യരംഗത്തെ അനുഭവങ്ങളും പരിഗണിച്ചാണ് സംസ്ഥാനത്തെ മികച്ച തൊഴിലാളിയായി പൊന്നാനി അഴീക്കൽ സ്വദേശിയായ ഏഴുകുടിക്കാൻ ഉസ്മാനെ തിരഞ്ഞെടുത്തത്.
കഴിഞ്ഞ മൂന്നുവർഷമായി മൂന്നുഘട്ടങ്ങളിലായി നടന്ന അഭിമുഖങ്ങളിൽ വിജയിച്ചാണ് സംസ്ഥാന പുരസ്കാരത്തിന് അർഹത നേടിയത്. മത്സ്യമേഖലയിലെ വിവിധ തൊഴിൽ നൈപുണ്യത്തിനൊപ്പം പ്രളയ, ഓഖി ദുരന്തസമയത്തെ രക്ഷാപ്രവർത്തനങ്ങളും പരിഗണിച്ചു.
40 വർഷമായി മത്സ്യബന്ധനമേഖലയിൽ തൊഴിലാളിയാണ് ഉസ്മാൻ. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് പുരസ്കാരവും ഒരു ലക്ഷം രൂപ കാഷ് പ്രൈസും ഉസ്മാൻ ഏറ്റുവാങ്ങി.