എടപ്പാൾ: ഭാരതീയ തത്വചിന്തയും ദർശനവും കുട്ടികൾക്ക് പഠിക്കാനുള്ള അവസരം ഒരുക്കണമെന്ന് ഭാഷാ ഗവേഷകനും സാഹിത്യക്കാരനുമായ ഡോ: ചാത്തനാത്ത് അച്യുതനുണ്ണി ആവശ്യപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം എടപ്പാൾ സ്ഥാനീയ സമിതിയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തുള്ള മറ്റു തത്വചിന്തകളേക്കാൾ വിശാലവും മഹത്തരവുമാണ് ഭാരതീയ തത്വചിന്തകൾ. അവ മനസിലാക്കാനും ജീവിതത്തിൻ്റെ ഭാഗമാക്കാനും ചെറിയ പ്രായത്തിലെ ഉള്ള പഠനം കൊണ്ട് സാധിക്കും. അദ്ദേഹം പറഞ്ഞു.വികസനമുരടിപ്പാണ് കേരളത്തിൻ്റെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ സാമ്പത്തിക ശാസ്ത്ര ചിന്തകൾ ഡോ :എം മോഹനൻദാസ് അഭിപ്രായപ്പെട്ടു.യോഗത്തിൽ പത്മജാ വേണം ഗോപാൽ അധ്യക്ഷത വഹിച്ചു. കെ കൃഷ്ണാനന്ദൻ,കെ.എം അച്യുതൻ, എം.കെ അജിത് എന്നിവർ സംസാരിച്ചു.