പൊന്നാനി : സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ പഴയകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജലസേചനവിഭാഗം സബ് ഡിവിഷൻ ഓഫീസ് തിങ്കളാഴ്ച മുതൽ ചമ്രവട്ടം പ്രോജക്ട് ഡിവിഷന്റെ കീഴിലുള്ള ഇൻസ്‌പെക്ഷൻ ബംഗ്ലാവിലേക്കു മാറും. ജലസേചന ഉപവിഭാഗം അസിസ്റ്റൻറ് എക്‌സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയം, വിവിധ സെക്‌ഷനുകളിലെ അസിസ്റ്റന്റ് എൻജിനീയർമാരുടെ കാര്യാലയം എന്നിവയാണ് താത്കാലികമായി മാറുന്നത്.
പുതിയ അനക്‌സ് കെട്ടിടനിർമാണത്തിന്റെ ഭാഗമായാണ് ഈ മാറ്റം. നിർമാണത്തിന്റെ ഭാഗമായി പൊന്നാനി നഗരം വില്ലേജ് ഓഫീസ്, ഇറിഗേഷൻ ഓഫീസ് എന്നിവ പൂർണമായും പൊളിച്ചുമാറ്റും.