പൊന്നാനി : ഗുഡ്‌ഹോപ് സ്വിം ബ്രോസ് നീന്തൽ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ‘പറവകൾക്ക് തണ്ണീർക്കുടം’ കാമ്പയിൻ തുടങ്ങി. പക്ഷികൾക്കായി വീടുകളുടെയും മറ്റും പരിസരത്ത് വെള്ളം കരുതിവെക്കുന്നതാണ് കാമ്പയിൻ.
പൊന്നാനി കടലോരത്ത് പക്ഷിനിരീക്ഷകനും പരിസ്ഥിതിപ്രവർത്തകനുമായ സി.പി. സേതുമാധവൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി.പി. മൊയ്തീൻകുട്ടി, സെക്രട്ടറി അഡ്വ. കെ.എ. ബക്കർ, വി.പി. ഗംഗാധരൻ, ഇ.വി. നാസർ, സോമനാഥൻ കാക്കൊള്ളി, മജീദ് കണക്കശ്ശേരി, ഫിറോസ് ആന്തൂർ എന്നിവർ പ്രസംഗിച്ചു.