എരമംഗലം:ആഗോള കലാ സാംസ്കാരിക കൂട്ടായ്മയായ സൃഷ്ടി പദം പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന കവി രുദ്രൻ വാരിയത്തിൻ്റെ നാലാമത് കവിതാ സമാഹാരം നാലാംയാമം പ്രശസ്ത സിനിമാ നടൻ വി.കെ ശ്രീരാമൻ മാറഞ്ചേരി മൈത്രീ വായനശാല ഭാരവാഹികൾക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.ചടങ്ങിൽ എടപ്പാൾ സുബ്രമണ്യൻ,ഫൈസൽ കൺമനം, ഡോ ഉണ്ണികൃഷ്ണൻ, കുമാരി തീർത്ഥ ,അശോകൻ ഗോപാലൻ, നിശടീച്ചർ, എലിസബത്ത് സാമുവൽ, സുനിൽ കിഴക്കേടത്ത്, സാജിദ ടീച്ചർ, ഷൈനി ജോർജ്ജ്, എന്നിവർ ആശംസകൾ നേർന്നു.ശശി കണ്ണമംഗലം അധ്യക്ഷതവഹിച്ച ചടങ്ങിൽ റഷീദ് വെളിയംങ്കോട് സ്വാഗതവും ശ്രീകുമാർ മേനോൻ നന്ദിയും പറഞ്ഞു