പൊന്നാനി: ആവേശം വിതച്ച് എൽഡിഎഫ് പൊന്നാനി മണ്ഡലം കൺവെൻഷൻ. ആർ വി പാലസിൽ നടന്ന കൺവെൻഷൻ ഡോ.കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി രാജൻ അധ്യക്ഷനായി.
സ്ഥാനാർത്ഥി കെ എസ് ഹംസ അഭിവാദ്യം ചെയ്തു. മന്ത്രി വി അബ്ദുറഹ്മാൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, പി നന്ദകുമാർ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ, എൽഡിഎഫ് നേതാക്കളായ പി കെ കൃഷ്ണദാസ്, പി കെ ഖലീമുദ്ധീൻ, എം എം നാരായണൻ, അഡ്വ. ഇ സിന്ധു, ടി എം സിദ്ധിഖ്, ശിവദാസ് ആറ്റുപുറം, ഒ ഒ ഷംസു, എ കെ ജബ്ബാർ, ഇ അബ്ദുൽ നാസർ, സുരേഷ് ബാബു
റഫീഖ് മാറഞ്ചേരി, കെ നാരായണൻ സക്കീർ ഒതളൂർ, എം കെ മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. എൽഡിഎഫ് മണ്ഡലം സെക്രട്ടറി ടി സത്യൻ സ്വാഗതവും സിപിഐ എം പൊന്നാനി ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.