Breaking
Tue. Nov 17th, 2026

ആധാർ അപ്‌ഡേഷൻ സൗജന്യം ജൂൺ 14വരെ നീട്ടി

10 വര്‍ഷംമുമ്പ് അനുവദിച്ച ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാനുള്ള തിയതി ജൂണ്‍ 14 വരെ നീട്ടി. മാര്‍ച്ച് 14ന് അവസാനിക്കാനിരിക്കെയാണ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള തിയതി ദീര്‍ഘിപ്പിച്ചത്. ആധാറില്‍ രേഖപ്പെടുത്തിയ പ്രകാരം പേരും വിലാസവുമുള്ള രേഖകള്‍ ഇതിനായി ഉപയോഗപ്പെടുത്താം. കാലാവധി തീര്‍ന്നിട്ടില്ലാത്ത പാസ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തിരിച്ചറിയല്‍കാര്‍ഡ്, കിസാന്‍ പാസ്ബുക്ക്, ഭിന്നശേഷി കാര്‍ഡ് തുടങ്ങിയവ പരിഗണിക്കും.

പേര് തെളിയിക്കുന്നതിന് പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സര്‍വീസ് കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ്, മെഡിക്ലെയിം കാര്‍ഡ് തുടങ്ങിയ ഫോട്ടോ പതിച്ച രേഖകളും വിലാസത്തിന് ഫോട്ടോപതിച്ച ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ഒ.ബി.സി. സര്‍ട്ടിഫിക്കറ്റ്, വൈദ്യുതി, വെള്ളം, ടെലിഫോണ്‍, പാചകവാതകം എന്നിവകളുടെ ബില്ലുകള്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവയുടെ രേഖകളും ഉപയോഗപ്പെടുത്താം

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാവു. അക്ഷയ-ആധാര്‍ കേന്ദ്രങ്ങള്‍വഴി ഈ സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നല്‍കണം.

Related Post

Leave a Reply

Your email address will not be published. Required fields are marked *