പൊന്നാനി: ഉപജില്ലയിലെ വിരമിക്കുന്ന അധ്യാപകർക്ക് ഉപജില്ലാ കെ.പി.എസ്.ടി.എ. യാത്രയയപ്പ് നൽകി. എ.വി. ഹൈസ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് ഉദ്ഘാടനംചെയ്തു. ഉപജില്ലാ പ്രസിഡന്റ് സി. റഫീഖ് അധ്യക്ഷതവഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ. സുരേഷ് മുഖ്യപ്രഭാഷണവും ജില്ലാ ട്രഷറർ കെ. ബിജു ഉപഹാര സമർപ്പണവും നടത്തി. ടി.കെ. സതീശൻ, എം.കെ.എം. അബ്ദുൽ ഫൈസൽ, പി. ഹസീന ബാൻ, കെ. ജയപ്രകാശ്, ദീപു ജോൺ, പി. ശ്രീദേവി, ടി.വി. നൂറുൽ അമീൻ, മുഷ്ത്താഖലി, കെ.എസ്. സുമേഷ്, ഷീജ, എൻ. മനോജ് എന്നിവർ പ്രസംഗിച്ചു.
വിരമിക്കുന്ന അധ്യാപകരായ സി. മോഹൻദാസ്, പി. റീത്ത, കൃഷ്ണകുമാർ, നഷ്‌റിൻ അബ്ദുറഹിമാൻ, ഹൈറുന്നിസ, ഡീന ഫ്രാൻസിസ്, സുരേഷ് കാരാട്ട് തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി.
വിരമിക്കുന്ന അധ്യാപകർക്കും ജില്ലാ സർഗോത്സവം, കായികോത്സവം എന്നിവയിലെ ജേതാക്കൾക്കും ഉപഹാരം നൽകി. ഹെൽബിൻ, കെ. ഷജ്മ, സജ്‌ലത്ത്, നീതു, ഗീവർഗീസ്, ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.