എടപ്പാൾ: തട്ടാന്‍പടി സ്വദേശി തറക്കൽ നാറാത്തറയില്‍ തങ്കമ്മു(75) ആണ് കിണറ്റിൽ വീണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.അമ്മ കിണറ്റിൽ വിണതറിഞ്ഞ് രക്ഷപ്പെടുത്താനായി പുറകെ ചാടിയ മകന്‍ മോഹനനാണ് പരിക്കേറ്റത്. കിണറ്റിൽ വിണ ഇരുവരെയും നാട്ടുകാരും പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് കരക്ക് കയറ്റിയത്.
ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തങ്കമ്മുവിന്റെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ മോഹനന്‍ ചികിത്സയില്‍ ആണ്.