പൊന്നാനി : ‘എല്ലാവർക്കും ആരോഗ്യം എല്ലാവരിലും സന്തോഷം’ എന്ന സന്ദേശമുയർത്തി ജീവിതശൈലീരോഗ നിർണയവും തുടർചികിത്സയും ഉറപ്പുവരുത്തുന്നതിനുള്ള ആരോഗ്യഭേരി പദ്ധതിക്ക് നഗരസഭയിൽ തുടക്കമായി.
നഗരസഭയിലെ 51 വാർഡുകളിലുമായി ആശാപ്രവർത്തകർ ഉൾപ്പെടെയുള്ള വാർഡുതല ആരോഗ്യജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വീടുകൾതോറും കയറിയിറങ്ങി രോഗനിർണയം നടത്തുകയും തുടർചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് പദ്ധതി.
പദ്ധതിയുടെ നഗരസഭാതല ഉദ്ഘാാടനം കുറ്റിക്കാട് പള്ളി പരിസരത്ത് നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു.നഗരസഭ തയ്യാറാക്കിയ ആരോഗ്യഭേരി ലഘുലേഖ അദ്ദേഹം പ്രകാശനംചെയ്തു.
ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷതവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ശ്രീജ പദ്ധതി വിശദീകരിച്ചു. ഷീന സുദേശൻ, രജീഷ് ഊപ്പാല, ഡോ. സുരേഷ്, സുധ എന്നിവർ പ്രസംഗിച്ചു.