തിരുനാവായ : പൊന്നാനി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് പുത്തനത്താണിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.
യു.ഡി.എഫ്. ചെയർമാൻ പി.ടി. അജയ് മോഹൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡൻറ് വി.എസ്. ജോയ്, എം.എൽ.എ.മാരായ കുറുക്കോളി മൊയ്തീൻ, കെ.പി.എ. മജീദ്, പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ, എൻ. ഷംസുദ്ദീൻ, പി. അബ്ദുൾഹമീദ്, സ്ഥാനാർഥി എം.പി. അബ്ദുസ്സമദ് സമദാനി, അഷ്റഫ് കോക്കൂർ, അബ്ദുറഹ്‌മാൻ രണ്ടത്താണി, എ.എം. രോഹിത്, സി. ഹരിദാസ്, ഇബ്രാഹിം മുതൂർ, കെ.എൻ. മുത്തുക്കോയ തങ്ങൾ, ബഷീർ രണ്ടത്താണി തുടങ്ങിയവർ പങ്കെടുത്തു