Breaking
Wed. Aug 5th, 2026

ചമ്രവട്ടം പാലത്തിനടിയിൽ കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പൊന്നാനി:ചമ്രവട്ടം പാലത്തിനടിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.കാടഞ്ചേരി സ്വദേശി വടക്കേപുരക്കല്‍ നാരായണന്റെ മകന്‍ പ്രദീപ്(35)ആണ് മരിച്ചത്.ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് സംഭവം.അഞ്ച് പേരടങ്ങുന്ന സംഘമാണ് ക്ക വാരാനായി പുഴയില്‍ ഇറങ്ങിയത്.തുടര്‍ന്ന് പ്രദീപിനെ കാണാതാവുകയായിരുന്നു.

പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പൊന്നാനി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ആലത്തൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയിലും തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചു.തിങ്കളാഴ്ച കാലത്ത് തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *