പൊന്നാനി : നഗരസഭയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഊർജിത പരിശോധന നടത്തി. പുതുപൊന്നാനി, നിളയോരപാത തുടങ്ങിയ വ്യാപാരമേഖലകളിലും വഴിയോര കച്ചവടമേഖലകളിലുമാണ് പരിശോധന നടത്തിയത്. മാലിന്യപരിപാലനം, പൊതുജനാരോഗ്യം, ശുചിത്വം എന്നിവയാണ് പരിശോധിച്ചത്.
പാനീയങ്ങളും ഭക്ഷണപദാർഥങ്ങളും ശുചിത്വത്തോടെ മാത്രം വിൽപ്പന നടത്തുന്നതിനും കൈകാര്യംചെയ്യുന്നതിനും സ്ഥാപനത്തിലെ കച്ചവടക്കാർക്കും ജീവനക്കാർക്കും നിർദേശങ്ങൾ നൽകി.
തുടർപരിശോധന നടത്തുന്നതാണെന്നും അനാസ്ഥ കണ്ടാൽ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭാ സെക്രട്ടറി എസ്. സജിറൂൺ അറിയിച്ചു. ക്ലീൻസിറ്റി മാനേജർ ദിലീപ്കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപകുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പവിത്രൻ, ശ്രീധു, സാന്ദ്ര, ശ്യാം കൃഷ്ണ തുടങ്ങിയവർ നേതൃത്വംനൽകി.