പൊന്നാനി: സപ്ലൈകോ മാവേലി സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകാത്തതും, പൊതുവിപണിയിലെ വിലക്കയറ്റവും കാരണം ജനങ്ങൾ ദുരിതത്തിലായെന്ന് ഈഴുവത്തിരുത്തി മണ്ഡലം യുഡിഎഫ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി വി യൂസഫലി ആരോപിച്ചു. സാമൂഹ്യ ക്ഷേമപെൻഷനെ ആശ്രയിച്ച് കഴിയുന്നവർക്കാണ് ഇതുകാരണം ബുദ്ധിമുട്ടിലായിട്ടുള്ളത് മാവേലി സ്റ്റോറുകളിൽ ചെറുപയർ, കടല ഒഴികെയുള്ള സബ്സിഡി സാധനങ്ങൾ ലഭ്യമാകാതായിട്ട് നിരവധി മാസങ്ങളായി.

സാമൂഹ്യ ക്ഷേമ പെൻഷനെ ആശ്രയിച്ച് കഴിയുന്നവരാണ് ഇതുകാരണം ബുദ്ധിമുട്ടിലായിട്ടുള്ളത്. 30 രൂപയുടെ കെ അരിയും ഒരു ദിവസം മാത്രമാണ് വിതരണം ചെയ്തത്. വിഷു, ഈസ്റ്റർ, റംസാൻ വരുന്നതിനു മുൻപ് നിത്യോപയോഗ സാധനങ്ങൾ മാവേലി സ്റ്റോറുകളിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. എ പവിത്രകുമാർ അധ്യക്ഷ വഹിച്ച യോഗത്തിൽ കെ ശിവരാമൻ, എൻ എ ജോസഫ്,സി എം യൂസഫ്, മുസ്തഫ വടമുക്ക്, എൻ പി നബിൽ, ഷബീർ ബിയ്യം, ഫർഹാൻ ബിയ്യം,ജെ പി വേലായുധൻ, കുഞ്ഞുമോൻ ഹാജി, കോയാസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *