പൊന്നാനി : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ചതിനെതിരേ കെ.പി.എസ്.ടി.എ. പൊന്നാനി ഉപജില്ലാ കമ്മിറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

കുടിശ്ശികയുള്ള 21 ശതമാനം ക്ഷാമബത്തയിൽ രണ്ടു ശതമാനമാണ് അനുവദിച്ചത്. ഇതിന്റെ 39 മാസത്തെ കുടിശ്ശികയും നിഷേധിച്ചിരിക്കുകയാണ്. ഈ കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.

പൊന്നാനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന സമരം കെ.പി.എസ്.ടി.എ. സംസ്ഥാന നിർവാഹകസമിതി അംഗം ടി.കെ. സതീശൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് സി. റഫീഖ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന നിർവാഹകസമിതി അംഗം എം.കെ.എം. അബ്ദുൽ ഫൈസൽ സമരസന്ദേശം നൽകി.

ഉപജില്ലാ സെക്രട്ടറി കെ.എസ്. സുമേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം. പ്രജിത് കുമാർ, ദിപു ജോൺ, പി. ശ്രീദേവി, ഷീജ സുരേഷ്, ടി.വി. നൂറുൽ അമീൻ എന്നിവർ പ്രസംഗിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനത്തിന് സി.പി. അബ്ദുൽ ഹമീദ്, കെ.എം. ജയ നാരായണൻ, കെ. ജിഷ, യു. കാദർകുട്ടി, വി. പ്രദീപ്കുമാർ, ഗീവർഗീസ്, ബൈജു, അഫീഫ്, പി. ഹസ്സൻ കോയ, ഹെൽബിൻ ജോസ് എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *