എടപ്പാള്‍: അന്തര്‍ദേശീയ വനിത ദിനത്തോടനുബന്ധിച്ച് എടപ്പാള്‍ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ സ്റ്റാര്‍ലെറ്റ് വനിതാ വിംഗ് ഈ വര്‍ഷത്തെ പ്രൊഫഷണല്‍ എക്‌സല്ലന്‍സ് നുള്ള STARLET FEMI ICON 2024 പുരസ്‌കാരത്തിനു Dr. ആശ അനില്‍ മേനോന്‍ അര്‍ഹയായി.
30 വര്‍ഷമായി ആതുര സേവന രംഗത്ത് obstetrician and Gynecology വിഭാഗത്തില്‍ മികച്ച സേവനം അനൂഷ്ടിക്കുന്ന തിനാണ് Dr. ആശ അനില്‍ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ ബഹുമതി നല്‍കുന്നതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു എന്ന് JCI starlet പ്രസിഡന്റ് രോഷ്‌നി പാലക്കല്‍ പുരസ്‌കാരം നല്‍കികൊണ്ട് പറഞ്ഞു. JCI starlet treasurer സെറീന അഷ്റഫ് പൊന്നാട അണിയിച്ചു. ചടങ്ങില്‍ JCI starlet വൈസ് പ്രസിഡന്റ് മാരായ ശരണ്യ ബിനേഷ് , റെജുല ബാവ , നിഷി അബ്ദുറബ്ബ് എന്നിവര്‍ പങ്കെടുത്തു.