പൊന്നാനി: വൈവിധ്യമാർന്ന ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ജെസിഐ പൊന്നാനിയുടെ ഇഫ്താർ സംഗമം നടന്നു. പൊന്നാനി കാലിക്കറ്റ് എംപയർ ഹോട്ടലിൽ വെച്ച് നടന്ന പ്രോഗ്രാമിൽ ലീഡർ ട്രെയിനിങ് സീരീസിലെ ആറിലെ ആദ്യത്തെ ട്രെയിനിങ് സെഷൻ “ലീഡിങ് ചെയ്ഞ്ച്” എന്ന വിഷയം പ്രമുഖ പ്രഭാഷകനും ജെ.സി.ഐ ഇന്ത്യ ട്രെയിനറുമായ തെൽഹത്ത് അവതരിപ്പിച്ചു തുടക്കം കുറിച്ചു. യുണൈറ്റഡ് നേഷൻസിന്റെ സസ്‌റ്റൈനബിൾ ഡെവലപ്മെൻ്റിൽ വരുന്ന “സീറോ ഹങ്കർ”, അർഹതപ്പെട്ട കുടുംബാംഗങ്ങൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം “ദാൻ” പദ്ധതി പ്രോഗ്രാം ഡയറക്ടർ റാഷിദ് കെ.വി ക്ക് ആദ്യ കിറ്റ് നൽകി സുഭാഷ് നായർ ഉദ്ഘാടനം ചെയ്തു.

റീസൈക്കിൾ ദി ഡ്രീം എന്ന പദ്ധതിയിലൂടെ ഉപയോഗയോഗ്യമായ എന്നാൽ വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന സൈക്കിളുകൾ അർഹരായ വിദ്യാർഥികളെ കണ്ടെത്തി നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനം പ്രോഗ്രാം ഡയറക്ടർ ബഷീർ നിർവഹിച്ചു. അതിൻറെ ആദ്യഘട്ട വിതരണം ഞായറാഴ്ച നടക്കുമെന്ന് അറിയിച്ചു. കമ്മ്യൂണിറ്റി ക്ലോത്തിംഗ് ബാങ്കിൻറെ ഉദ്ഘാടനം 10 കുടുംബങ്ങൾക്കുള്ള പുതുവസ്ത്രങ്ങൾ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് വൈസ് പ്രസിഡൻറ് അബ്ദുൽ റഷീദിന്, മറിയം അബായ ഷോപ്പ് ഉടമ റൗമാസ് നൽകി ഉദ്ഘാടനം ചെയ്തു.

ജെ.സി.ഐ പൊന്നാനി നിർമ്മിച്ചു നൽകുന്ന വീടിൻറെ പ്രവർത്തന ഫണ്ട് കളക്ഷൻ എ.പി.കെ സൈക്കിൾസ് ഉടമ നൗഷാദിൽ നിന്നും പ്രോഗ്രാം ഡയറക്ടറും ഗ്രോത്ത് & ഡെവലപ്മെൻറ് വൈസ് പ്രസിഡന്റുമായ റസീന ഫർസീൻ ഏറ്റുവാങ്ങി. സുസ്ഥിരമായ വികസന പദ്ധതികളാണ് ജെ.സി.ഐ എന്നും ലക്ഷ്യം വെക്കുന്നതെന്നും അതിനായി യുണൈറ്റഡ് നേഷൻസിന്റെ 17 ഓളം വരുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ ജെ.സി.ഐ എന്ന ലോകോത്തര സംഘടന സദാ പ്രതിജ്ഞാബദ്ധം ആണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ജെ.സി.ഐ പൊന്നാനി പ്രസിഡൻറ് ഖലീൽ റഹ്മാൻ പ്രസ്താവിച്ചു. ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ വിജീഷ് കൃഷ്ണൻ സ്വാഗതവും ട്രഷറർ മുസ്താഖ് അഹമ്മദ് നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *