പൊന്നാനി : 12 ദിവസം നീണ്ടുനിന്ന പൊന്നാനി കണ്ടകുറുമ്പക്കാവ് ഭഗവതീക്ഷേത്രോത്സവം ചൊവ്വാഴ്ച താലപ്പൊലി ഉത്സവത്തോടെ സമാപിക്കും. കാവിൽനിന്ന് കോട്ടയിലേക്ക് എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് കോട്ടയിൽ പഞ്ചവാദ്യം, കോട്ടയിൽനിന്ന് ഗജവീരൻമാരുടെ അകമ്പടിയോടെ കാവിലേക്ക് എഴുന്നള്ളിപ്പ്, കാവിൽ പഞ്ചവാദ്യം, തായമ്പക, ഫാൻസി വെടിക്കെട്ട്, പത്തോളം ദേശക്കാരുടെ അൻപതിൽപ്പരം വരവുകൾ, നാടൻ കലാരൂപങ്ങൾ എന്നിവയുണ്ടാകും.